THOLVI

 തോൽവി(failure)


'ഇന്ത്യ' ഒരു മതേതര രാജ്യമായിട്ടെന്താ കാര്യം ? 


ഇന്ത്യയിലെ കോടാനുകോടി ജനങ്ങൾക്ക് അറിയില്ലല്ലോ അവർ ഒരു  തോൽവിയുടെ അധീനതയിലാണ് ഓരോ ദിവസവും കഴിച്ചു കൂട്ടുന്നതെന്ന്. ഇന്ത്യ എന്ന മതേതര സാഹോദര്യ രാഷ്ട്രം അവസാനിച്ചു !!! ചാച്ചാജി തുടങ്ങി വെച്ച് പോയ പല സ്വൽപേരുകളും അദ്ദേഹത്തിന്റെ പിൻഗാമികളായ രാഷ്ട്ര സേവകർക്ക് പൂർത്തിയാക്കാൻ കഴിഞ്ഞില്ല എന്നതാണ് യാഥാർഥ്യം. വീട്ടുകാർ എന്നെ 'വാഴ', 'പ്രതിമ' തുടങ്ങിയ നിശ്ചല വസ്തുക്കളുടെ തരത്തിൽ ഉൾപെടുത്തുമ്പോൾ , അവരുടെ അധീനതയിൽ ജീവിക്കുമ്പോൾ പോലും അവർ അറിഞ്ഞുകാണില്ല ; എന്നെപോലെയുള്ള തോൽവികളും വാഴകളുമാണ് ഒരു വികസിത രാജ്യത്തെ ഭരണമെന്ന ആധിപത്യത്താൽ അമ്മാനമാടുന്നെതെന്ന് !!


ആരാണ് തോൽവികൾ?! വീട്ടിലിരുന്ന് ആർക്കും ശല്യമില്ലാതെ തിന്ന് കിടന്നുറങ്ങുന്ന വാഴകളോ , അതോ ഭരണം കയ്യിൽ ഉണ്ടായിട്ടും തിന്നു മുടിപിച്ചു ഉറങ്ങുന്ന പോലെ നടിക്കുന്ന ഭരണാധികാരികളോ .....! ഇടക്കിടക്ക് തോൽവിയെന്ന കുറ്റബോധം  അടിമുടി അലട്ടുമ്പോൾ  വാർത്തയിൽ 'താടി ജി' പ്രത്യക്ഷപ്പെടും ; മറ്റെന്തിനേക്കാളും വലിയൊരു തോൽവിയെ കാണുമ്പോൾ മനസ്സിന് ഒരു സുഖം അനുഭവപ്പെടാറുണ്ട് . ഒരു രാജ്യത്തെ മുഴുവൻ കുട്ടിച്ചോറാക്കിയതിന് ശേഷം മൂപ്പരെ ഒരു കൈകൂപ്പി വരവുണ്ട് പിന്നെ ഒരു ഡയലോഗും -"മേരെ പ്യാരേ ദേശവാസിയോം"; ഒരു രാജ്യത്തെ ജനതയെ മുഴുവൻ പുളകം കൊള്ളിക്കാൻ അത് സഹായിച്ചേക്കാം , പക്ഷെ , ഹിന്ദുസ്ഥാനെ 'ഹിന്ദുക്കളുടെ മാത്രം സ്ഥാനമാക്കാനുള്ള' പലരുടെയും നീക്കം ജനം തിരിച്ചറിയുന്നതും പ്രതികരിക്കുന്നതും കാണാം.പ്രാദേശികമായി  നോക്കുകയാണെങ്കിൽ വിവിധ തരം തോൽവികൾ നമുക്ക് മുമ്പിൽ പ്രത്യക്ഷമാവും; ചിലർ സാഹചര്യം കൊണ്ടുമാത്രം തോൽവിയായവർ, മറ്റുചിലർ അവസരം ലഭിക്കാതെ തോൽവിയായവർ ,തോൽവിയാണെന്ന് മുദ്രകുത്തപെട്ടവർ , ചിലരോ....സ്വയം തോൽവിയാണെന്നറിഞ്ഞിട്ടും തോൽവി സമ്മതിക്കാതെ തോൽവികളെ തോൽവികളാക്കുന്ന 'താടി ജി' യെ പോലുള്ള പ്രശസ്തർ.എല്ലാം വ്യത്യസ്തമാണ് ചിലർ ആക്കപ്പെട്ടവർ ചിലർ സ്വമേധയാ ആയവർ!


"നീ ചെയ്തത് എന്തുവോ.. നീ അതിൻറെ ഗുണം അനുഭവിക്കും ! അത് വിജയപാതയിലാണെങ്കിൽ വിജയമായും വിരസപാതയാണെങ്കിൽ തോൽവിയെന്ന ദുരന്തമായും നിനക്കനുഭവിക്കാം!!!!!"


-Inked solace

AMAL ABDULLAH MAJEED

Comments