Posts

THOLVI

  തോൽവി(failure) 'ഇന്ത്യ' ഒരു മതേതര രാജ്യമായിട്ടെന്താ കാര്യം ?  ഇന്ത്യയിലെ കോടാനുകോടി ജനങ്ങൾക്ക് അറിയില്ലല്ലോ അവർ ഒരു  തോൽവിയുടെ അധീനതയിലാണ് ഓരോ ദിവസവും കഴിച്ചു കൂട്ടുന്നതെന്ന്. ഇന്ത്യ എന്ന മതേതര സാഹോദര്യ രാഷ്ട്രം അവസാനിച്ചു !!! ചാച്ചാജി തുടങ്ങി വെച്ച് പോയ പല സ്വൽപേരുകളും അദ്ദേഹത്തിന്റെ പിൻഗാമികളായ രാഷ്ട്ര സേവകർക്ക് പൂർത്തിയാക്കാൻ കഴിഞ്ഞില്ല എന്നതാണ് യാഥാർഥ്യം. വീട്ടുകാർ എന്നെ 'വാഴ', 'പ്രതിമ' തുടങ്ങിയ നിശ്ചല വസ്തുക്കളുടെ തരത്തിൽ ഉൾപെടുത്തുമ്പോൾ , അവരുടെ അധീനതയിൽ ജീവിക്കുമ്പോൾ പോലും അവർ അറിഞ്ഞുകാണില്ല ; എന്നെപോലെയുള്ള തോൽവികളും വാഴകളുമാണ് ഒരു വികസിത രാജ്യത്തെ ഭരണമെന്ന ആധിപത്യത്താൽ അമ്മാനമാടുന്നെതെന്ന് !! ആരാണ് തോൽവികൾ?! വീട്ടിലിരുന്ന് ആർക്കും ശല്യമില്ലാതെ തിന്ന് കിടന്നുറങ്ങുന്ന വാഴകളോ , അതോ ഭരണം കയ്യിൽ ഉണ്ടായിട്ടും തിന്നു മുടിപിച്ചു ഉറങ്ങുന്ന പോലെ നടിക്കുന്ന ഭരണാധികാരികളോ .....! ഇടക്കിടക്ക് തോൽവിയെന്ന കുറ്റബോധം  അടിമുടി അലട്ടുമ്പോൾ  വാർത്തയിൽ 'താടി ജി' പ്രത്യക്ഷപ്പെടും ; മറ്റെന്തിനേക്കാളും വലിയൊരു തോൽവിയെ കാണുമ്പോൾ മനസ്സിന് ഒരു സുഖം അനുഭവപ്പെടാറുണ്ട് . ഒര

Inked solace

INKED SOLACE 'Inked solace' അഥവാ മഷി പുരണ്ട  സാന്ത്വനം എന്നത് സങ്കല്പികതയിൽ നിന്നും യാഥാർഥ്യത്തെ വേർതിരിച്ചു കാണിക്കുന്ന ഒന്നാണ്......... എന്താണ് സാന്ത്വനം അഥവാ മഷി പുരണ്ട സാന്ത്വനം?... മഷിയിൽ രചിച്ചതെല്ലാം മരണത്തേക്കാൾ നിലനിൽക്കുന്ന ഒന്നാണ് എന്നാണ് സാഹിത്യം വിളമ്പുന്നവർ പറയുന്നത് . മനം നിറഞ്ഞുനിൽക്കുന്ന ആശയം മറ്റൊരാളിലേക്ക് എത്തിക്കുവാൻ മഷി ഉപയോഗിക്കുന്ന പോലെ ,പ്രകടിപ്പിക്കാൻ സാധ്യമല്ലാത്ത ദുഖങ്ങൾ മഷി പുരട്ടിയ തൂവലാൽ പ്രകടമാവാൻ തുടങ്ങിയിട്ട് നൂറ്റാണ്ടുകൾ കഴിഞ്ഞെങ്കിലും,ആധുനിക വത്കരണം മുഴുവൻ മേഖലകളെയും പൂർണമായും സാന്ത്വനിക്കാൻ തുടങ്ങിയപ്പോഴും ,മഷിയുടെ ആവശ്യകത അന്നും ഇന്നും എത്രയോ ഉയരത്തിലാണ് .ഭാഷ എന്നതിനെ മഷിയിൽ വാർത്തെടുക്കുമ്പോൾ സാഹിത്യമെന്ന അനശ്വര ലോകം എന്നത്തേയും പോലെ അന്നും ഈ ഭൂമിയിൽ നിറഞ്ഞു നില്കും . സിനിമകൾ തുടങ്ങുമ്പോൾ കേൾക്കാറുണ്ട് "ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്" എന്ന സ്ഥിരം ക്ളീഷേ....! സത്യത്തിൽ സന്തോഷം ആഗ്രഹിക്കാത്തത് മറ്റാരുമല്ല നമ്മൾ അതിൽ ചെലുത്തുന്ന അശ്രദ്ധ തന്നെയാണ് നമ്മൾ ആഗ്രഹിക്കുന്ന സന്തോഷത്തെ നമ്മളിൽ നിന്നും അകലെയാക്കുന്നത്."എന്താണ് ആരുമൊന്നും