Inked solace

INKED SOLACE



'Inked solace' അഥവാ മഷി പുരണ്ട സാന്ത്വനം എന്നത് സങ്കല്പികതയിൽ നിന്നും യാഥാർഥ്യത്തെ വേർതിരിച്ചു കാണിക്കുന്ന ഒന്നാണ്.........

എന്താണ് സാന്ത്വനം അഥവാ മഷി പുരണ്ട സാന്ത്വനം?...

മഷിയിൽ രചിച്ചതെല്ലാം മരണത്തേക്കാൾ നിലനിൽക്കുന്ന ഒന്നാണ് എന്നാണ് സാഹിത്യം വിളമ്പുന്നവർ പറയുന്നത് . മനം നിറഞ്ഞുനിൽക്കുന്ന ആശയം മറ്റൊരാളിലേക്ക് എത്തിക്കുവാൻ മഷി ഉപയോഗിക്കുന്ന പോലെ ,പ്രകടിപ്പിക്കാൻ സാധ്യമല്ലാത്ത ദുഖങ്ങൾ മഷി പുരട്ടിയ തൂവലാൽ പ്രകടമാവാൻ തുടങ്ങിയിട്ട് നൂറ്റാണ്ടുകൾ കഴിഞ്ഞെങ്കിലും,ആധുനിക വത്കരണം മുഴുവൻ മേഖലകളെയും പൂർണമായും സാന്ത്വനിക്കാൻ തുടങ്ങിയപ്പോഴും ,മഷിയുടെ ആവശ്യകത അന്നും ഇന്നും എത്രയോ ഉയരത്തിലാണ് .ഭാഷ എന്നതിനെ മഷിയിൽ വാർത്തെടുക്കുമ്പോൾ സാഹിത്യമെന്ന അനശ്വര ലോകം എന്നത്തേയും പോലെ അന്നും ഈ ഭൂമിയിൽ നിറഞ്ഞു നില്കും .

സിനിമകൾ തുടങ്ങുമ്പോൾ കേൾക്കാറുണ്ട് "ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്" എന്ന സ്ഥിരം ക്ളീഷേ....! സത്യത്തിൽ സന്തോഷം ആഗ്രഹിക്കാത്തത് മറ്റാരുമല്ല നമ്മൾ അതിൽ ചെലുത്തുന്ന അശ്രദ്ധ തന്നെയാണ് നമ്മൾ ആഗ്രഹിക്കുന്ന സന്തോഷത്തെ നമ്മളിൽ നിന്നും അകലെയാക്കുന്നത്."എന്താണ് ആരുമൊന്നും പ്രതികരിക്കാത്തത്"....കാരണം എല്ലാവരും അവരുടേതായ ലോകത്തിൽ അവരുടേതായ സമയങ്ങൾ അവരറിയാതെ ചിലവഴിച്ചുകൊണ്ടിരിക്കുകയാണ്.മഷിയിൽ പുരണ്ട സാഹിത്യം എന്നത് എന്താണെന്ന് പോലും അറിയാത്ത തലമുറയെ വാർത്തെടുക്കുന്ന 'ടെക്നോളജി' മനസ്സിലാകുന്നില്ല എന്തായിരുന്നു മഷിയുടെ സ്ഥാനമെന്നത് .ഇപ്പോൾ നിങ്ങളും ആലോചിക്കുന്നത് എന്താണ് മഷി.എഴുതിയാൽ മായ്ചുകളയാൻ കഴിയാത്ത കറ; അല്ല തെറ്റിനെ ശെരിയാക്കി മാറ്റാൻ കഴിയാതെ തെറ്റിനെ തെറ്റായും ശെരിയെന്നതിനെ ശെരിയായും വേർതിരിക്കാൻ നമ്മളിൽ ത്വര ഉണ്ടാക്കിയ ഒന്നാണ് മഷി . പെൻസിൽ ഉപയോഗിച്ചു ചെയ്ത തെറ്റുകളെല്ലാം മറച്ചു പിടിക്കാൻ  ഒരു കഷണം റബ്ബറിന് പറ്റുമെങ്കിലും , മഷിയുടെ കറ പൂർണമായും ഇല്ലാതാക്കാൻ നശിപ്പിച്ചു കളയുകയായിരുന്നു ഏക മാർഗം !!! എന്താണ് അർത്ഥമാക്കുന്നത് ?കുഞ്ഞുനാളിലെ തിരുത്തപ്പെടാവുന്ന തെറ്റുകളാണ് പെൻസിലിൽ നിന്നും  ഉണ്ടായിരുന്നത് . എന്നാൽ, വേർതിരിവും ബുദ്ധിയും ബോധവും  തലച്ചോറിനെ വേട്ടയാടാൻ തുടങ്ങിയപ്പോൾ തെറ്റിനെ മായ്ച്ചു കളയാൻ 'റബ്ബർ കഷണം' ഇല്ലാതായി .മഷിയുടെ കറ പോലെ മായ്ക്കാൻ പറ്റാത്ത തെറ്റുകളും,മഷിയുടെ  നിറം പോലെ ഇരുണ്ട സത്യങ്ങളും വേർതിരിച്ചു തുടങ്ങിയപ്പോൾ ജീവിതമെന്ന അനശ്വര തന്തു കുറച്ചുകൂടി സുഖപ്രദമായി തോന്നി തുടങ്ങി ..!


"മഷിയാൽ രചിച്ചതെല്ലാം രചയിതാവിൽ തുടങ്ങി പാരായണത്തിൽ എത്തി ചേരുമ്പോൾ ലോകമറിയും, എന്തായിരുന്നു മഷി പുരണ്ട സാന്ത്വനം (inked solace)!!!!!

-Inked solace 
 AMAL ABDULLAH MAJEED

Comments

Post a Comment